ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

0 453

കൊട്ടിയൂർ: സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പഠനോത്സവം കോലാഞ്ചി തെങ്ങടയിൽ ജോസുകുട്ടിയുടെ വസതിയിൽ വച്ച് നടന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി പൊട്ടുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ.ആർ വിജയൻ, വാർഡ് മെമ്പർമാരായ ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിൽ, മദർ പി.ടി.എ പ്രസിഡണ്ട് സിന്ധു മാതിരംപള്ളിൽ, സ്റ്റാഫ് സെക്രട്ടറി പിഡി തങ്കച്ചൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് ശാസ്ത്രപ്രദർശനങ്ങൾ, പഠനമികവ് പ്രദർശനങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ഭാഷാ വിഷയ സ്കിറ്റുകൾ, പഠന കളികൾ എന്നിവയരങ്ങേറി.