സ്വർഗ്ഗാരോപിതമാതാ ദൈവാലയം വ്ളാത്താങ്കര-SWARGAROPITHAMATHA CHURCH VLATHANKARA

SWARGAROPITHAMATHA CHURCH VLATHANKARA

0 317

തെക്കൻ കേരളത്തിലെ അതിപുരാതനവും അതിപ്രശസ്തവുമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ളാത്താങ്കരയിൽ സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ഫെറോനാദൈവാലയം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിന്റെ  ഓളങ്ങളാൽ തഴുകി തലോടപ്പെടുന്ന ചെങ്കൽ ഗ്രാമത്തിലെ പ്രശാന്തസുന്ദര സ്ഥലമാണ് വ്ളാത്താങ്കര. പരിശുദ്ധ മറിയത്തെ വാഴ്ത്തുന്നതിനു വേണ്ടി അനുദിനമെത്തിയിരുന്ന ഭക്തരെ അനുസ്മരിപ്പി ക്കുന്നതിനായി പൂർവ്വികർ വിശ്വാസപൂർവ്വം വിളിച്ചിരുന്ന “വാഴ്ത്താൻകര” പിൽക്കാലത്ത് ലോപിച്ച് ‘വ്ളാത്താങ്കര’ ആയതെന്നാണ് കരുതപ്പെടുന്നത്. 1970 ൽ ബെൽജിയം കർമ്മലീത്ത മിഷണറിമാരാണ് ഒരു ദൈവാലയം ഇവിടെ പണികഴിപ്പിച്ചതെങ്കിലും 16-ാം നൂറ്റാണ്ടിൻറെ മദ്ധ്യഭാഗം മുതൽ തന്നെ സ്വർഗ്ഗാരോപിത മാതാവിൻറെ നാമധേയത്തിൽ ഒരു പ്രാർത്ഥനാ സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ആഗസ്റ്റ്‌ 15 ആണ് തിരുനാൾ ദിനം. തളർന്ന മനസുമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ഇവിടെ എത്തുന്ന വിശ്വാസികൾ പ്രധാനമായും കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പത്തികൾ, മംഗല്യഭാഗ്യം ലഭിക്കാത്തവർ, ത്വക്ക് രോഗികൾ, ക്യാൻസർ മുതലായ മാരക രോഗത്താൽ പീഡിപ്പിക്ക പ്പെടുന്നവർ, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവർ അനുഗൃഹീതരായി ആഗ്രഹ പൂർത്തീ കരണം നേടുമെന്നത് ദിനംപ്രതി ധാരാളം പേർ സാക്ഷ്യപ്പെടുത്തുന്നുണ്ട്

വിലാസംUdiyankulangara Vlathankara Rd, Vlathankara, Kerala 695134

ഫോൺ0471 223 6165