കമല്‍ ഹാസന്റെ സിനിമാ സെറ്റില്‍ ക്രെയിന്‍ പൊട്ടി വീണ് മൂന്ന് മരണം

0 110

 

 

ചെന്നൈ: കമല്‍ ഹാസനും ശങ്കറും ഒന്നിക്കുന്ന ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് സെറ്റില്‍ അപകടം. അപകടത്തില്‍ സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ മരിച്ചു. ഇന്നലെ രാത്രിയില്‍ സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച്‌ നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്. ക്രെയിന്‍ മറിഞ്ഞ് വീണ് അതിനടിയില്‍ പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്.

സംവിധായകന്‍ ശങ്കറിന്റെ കാലൊടിഞ്ഞിട്ടുണ്ട്. പൂനമല്ലിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് അപകടം. കഴിഞ്ഞ 40 ദിവസമായി ഇവിടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സാങ്കേതിക തകരാറാണ് ക്രെയിന്‍ പൊട്ടിവീഴാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. കമല്‍ഹാസന്‍ പങ്കെടുക്കുന്ന രംഗങ്ങള്‍ അഭിനയിച്ച്‌ തീര്‍ന്ന ശേഷം ഡ്യൂപ്പിട്ട് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Get real time updates directly on you device, subscribe now.