വിലകയറ്റം, പൂഴ്ത്തിവെപ്പും തടയാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന: വിലവിവരപട്ടിക ഇല്ലാത്ത കടകൾക്കെതിരെ നടപടി

വിലകയറ്റം, പൂഴ്ത്തിവെപ്പും തടയാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന: വിലവിവരപട്ടിക ഇല്ലാത്ത കടകൾക്കെതിരെ നടപടി

0 401

വിലകയറ്റം, പൂഴ്ത്തിവെപ്പും തടയാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന: വിലവിവരപട്ടിക ഇല്ലാത്ത കടകൾക്കെതിരെ നടപടി

വിലകയറ്റം, പൂഴ്ത്തിവെപ്പു എന്നിവ നേന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ല കളക്ടരുടെ നിർദേശാനുസരണം ഇരിട്ടി താലൂക്കിലെ കടകളിൽ പരിശോധന തുടരുന്നു. കണിച്ചാർ കേളകം, പേരാവൂർ, നീണ്ടുനോക്കി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ സംഘo 12 കടകളിൽ പരിശോധന നടത്തുകയും, 5കേസുകൾ എടുക്കുകയും ചെയ്തു. ഇരിട്ടി താലൂക്കിൽ ഇതുവരെയായും ആകെ 262 കടകളിൽ പരിശോധന നടത്തുകയും, 82 കേസുകൾ എടുക്കുകയും ചെയ്തു. ഇന്ന് കുപ്പിവെള്ളത്തിന് അധിക വില ഈടാക്കിയ 2 കടകൾക്കെതിരെ 5000 രൂപ വച്ച് 10000 രൂപ ഫൈൻ ഈടാക്കി. ഭൂരിഭാഗം കടകളിലും വില വിവര പട്ടിക വെക്കുന്നതായി കാണുന്നില്ല. അതുകൊണ്ടുതന്നെ വില ന്യയമായും എടുക്കുന്നുണ്ട് പറയാൻ സാധിക്കുന്നില്ല. എന്നാൽ എല്ലാകടകളിലും വില വിവര പട്ടിക പ്രദര്ശിപ്പിക്കുന്നതിനു നിർദേശം നൽകുകയും നിർദേശം പാലിക്കാത്ത കടകൾക്കു എതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വില ക്രെമീകരണം ഓരോ പ്രേദശത്തും ഏകീകരിക്കജ്യൂകയും വില ഉയരുന്നത് ഒരു പരിധിവരെ തടഞ്ഞു നിർത്തുവാനും സാധിച്ചു. പൊതുവെ പച്ചക്കറി സാധങ്ങൾക്കും വില കുറഞ്ഞിട്ടുണ്ട്. ആവശ്യസാധനകൾക്കു വിലയിൽ മാറ്റമില്ല.
താലൂക്ക് സപ്ലൈ ഓഫീസർ, ജോസഫ് ജോർജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘ ത്തിൽ താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സുജിത്കുമാർ, റേഷനിങ് ഇൻസ്‌പെക്ടർ പി കെ വിജേഷ്, വിനോദ് കുമാർ എന്നിവർ എന്നിവർ ഉണ്ടായിരുന്നു.