അടൂർ റസ്റ്റ് ഹൗസിലെ സംഘർഷം: താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു

0 1,196

പത്തനംതിട്ട : അടൂർ റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. ഇന്ന് നടന്ന സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി. താത്കാലിക ജീവനക്കാരനായ രാജീവ് ഖാനാണ് ജോലി നഷ്ടമായത്.  പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് രാജീവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടുകൊണ്ട് ഉത്തരവ് ഇറക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസിൽ നടപടിക്രമങ്ങൾ പാലിക്കാതെ രാജീവ് ഖാൻ പ്രതികൾക്ക് മുറി നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ 25നാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിൻ വര്‍ഗീസിനെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിൽ അടൂരിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. കേസിൽ നേരത്തെ അഞ്ച് പ്രതികളെ ഇൻഫോപാർക്ക് പൊലീസ് പിടികൂടിയിരുന്നു. ഈ പ്രതികൾക്ക് മുറി നൽകിയതാണ് രാജീവ് ഖാൻ ചെയ്ത കുറ്റം.