നാടിന് കൈത്താങ്ങുമായി സഹപാഠികൾ

നാടിന് കൈത്താങ്ങുമായി സഹപാഠികൾ

0 2,267

നാടിന് കൈത്താങ്ങുമായി സഹപാഠികൾ

നാടിന് കൈത്താങ്ങുമായി സഹപാഠികൾ

കേളകം: നാടും,നാട്ടുകാരും കോവിഡ് രോഗത്തിന്റെ ദുരിതത്തിലായപ്പോൾ നാടിന് കൈത്താങ്ങാവുകയാണ് സഹപാഠികൾ.കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ 1993 – 94 എസ് എസ് എൽ സി ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളാണ് മഹാമാരി മൂലം ദുരിതത്തിലായ നാടിന് കൈതാങ്ങായത്. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലായി ഒരു ലക്ഷം രൂപയുടെ ഭക്ഷൃധാന്യങ്ങളാണ് വിതരണം ചെയ്തത്. അരി, ധാന്യങ്ങൾ, എണ്ണ, ആട്ടപൊടി, ബിസ്ക്റ്റ് തുടങ്ങി ഒരു വീടിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കളാണ് വിതരണം ചെയ്തത്. സ്വദേശത്തും വിദേശത്തുമുള്ള സഹപാഠികൾ നവ മാധ്യമങ്ങളിൽ ഒത്തു ചേർന്നപ്പോഴാണ് ഇത്തരം സഹായത്തിൻ്റെ ആശയം ഉരിത്തിരിഞ്ഞത്. 200 ഓളം സഹപാഠികളാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. പലരും പല സ്ഥലങ്ങളിലാണ്. എങ്കിലും സഹജീവികളോടുള്ള കരുണയുടെ കാര്യത്തിൽ ഒരു മനസാണന്ന് ഇവർ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ്‌ മൈഥിലി രമണൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ.വർഗ്ഗീസ് പടിഞ്ഞാറെക്കരയിൽ നിന്നും പഞ്ചായത്തിനുള്ള ഭക്ഷൃകിറ്റു കൾ പ്രസിഡന്റ്‌ ഏറ്റുവാങ്ങി സ്കൂളിലെ നിർധന കുട്ടികൾക്കുള്ള കിറ്റുകൾ പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസും ഹെഡ്മാസ്റ്റർ മാത്യു മനയ്ക്കലും ചേർന്ന്ഏറ്റുവാങ്ങി . സഹപാഠികളുടെ ഈ സ്നേഹകരുണക്ക് സണ്ണി ജോസഫ് എംഎൽഎ നന്ദിയും ആശംസയും അർപ്പിച്ചു