‘ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍’; പാതയോര ശുചീകരണ ക്യാമ്പയിന്റെ തെരു ക്ലസ്റ്റര്‍ തല ഉദ്ഘാടനം നടത്തി

0 307

പേരാവൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍’ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പാതയോര ശുചീകരണ ക്യാമ്പയിന്റെ തെരു ക്ലസ്റ്റര്‍ തല ഉദ്ഘാടനം പേരാവൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്നു.

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ജോസ് ആന്റണി അധ്യക്ഷനായി പരിപാടിയിൽ പഞ്ചായത്ത് അംഗം നിഷ പ്രദീപന്‍, കെ.പി സുഭാഷ്,സുഹറ, ഹരിതകര്‍മ്മ സേന അംഗങ്ങളായ കെ ശോഭന,തങ്കമണി, മുന്‍ പഞ്ചായത്ത് അംഗം രാജന്‍ നരിക്കാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.