‘ക്ലീൻ വയനാട്’ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

0 320

കൽപ്പറ്റ: ജെ.സി.ഐ കൽപ്പറ്റയും, ശുചിത്വമിഷൻ വയനാടും നേതൃത്വം നൽകുന്ന വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ക്ലീൻ വയനാട്’ ചാലഞ്ചിന് റിപ്പബ്ലിക്ക് ദിനത്തിൽ കൽപ്പറ്റ മൈലാടിപ്പാറയിലെ പ്ലാസ്റ്റിക് – ഖരമാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.

പദ്ധതിയുടെ ആദ്യ പ്രൊജക്ടായ മൈലാടിപ്പാറ ക്ലീനിങ്ങ് ചലഞ്ച് കൽപ്പറ്റ നഗരസഭ കൗൺസിലർ കുഞ്ഞൂട്ടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ കൽപ്പറ്റ അംഗങ്ങളായ കെ.ജയ കൃഷ്ണൻ, ഡോ:ഷാനവാസ്, ഇ.വി.അബ്രഹാം, സുരേഷ് സൂര്യ, ഷെമീർ പാറമ്മൽ, റോയ് ജോസഫ്,സജീഷ് കുമാർ, വിപിൻ ജോസ്, ഷാജി പോൾ, രാധാകൃഷ്ണൻ ജെജെ വിങ് കോർഡിനേറ്റർ മെറി, ഐസ്ലിൻ, ഐലൻ ഇബ്രാഹിം എന്നിവർ പങ്കാളികളായി.

പ്രോഗ്രം ഡയറക്ടർ റെനിൽ മാത്യു സ്വാഗതവും, സെക്രട്ടറി ബീന സുരേഷ് നന്ദിയും പറഞ്ഞു. ഈ ചലഞ്ചിൽ പങ്കാളികളാവാൻ വ്യക്തികളേയും സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ബിഫോർ & ആഫ്റ്റർ ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുന്നവർക്ക് ശുചിത്വമിഷൻ സർട്ടിഫിക്കറ്റുകളും, ജെ.സി.ഐ കൽപ്പറ്റ ഉപഹാരങ്ങളും നൽകുന്നുണ്ട്. മാലിന്യ മുക്ത വയനാടിനായി നമുക്ക് കൈകോർക്കാം എന്നതാണ് ഈ പദ്ധതിയുടെ സന്ദേശം.