റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ എന്‍.സി.സി കേഡറ്റുകളുടെ നേതൃത്വത്തില്‍ ശുചീകരണം

0 509

പുല്‍പ്പള്ളി: റിപ്പബ്ലിക് ദിനത്തില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം എന്‍.സി.സി കേഡറ്റുകളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണിലെ താഴെ അങ്ങാടി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ശുചീകരണ പ്രവൃത്തികള്‍. മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടു പോകുന്നതിന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വാഹനവും ഏര്‍പ്പെടുത്തിയിരുന്നു. ശുചീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോസഫിന നിര്‍വ്വഹിച്ചു. എന്‍.സി സി.കെയര്‍ ടെയ്കര്‍ മിനു മെറിന്‍, അദ്ധ്യക്ഷത വഹിച്ചു. കേഡറ്റുകളായ അമൃത ജിതേഷ്, ശ്രേയ ഷിബു, അളകനന്ദ, ഓസ്റ്റിന്‍, ഗോഡ് വിന്‍, ദി കൃഷ്ണ ദിലീപ്, ആഷ്‌ലി, ഗോള്‍ഡ മരിയ ബിജു എന്നിവര്‍ നേതൃത്വം നല്‍കി