പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 1557 പദ്ധതികൾ നടപ്പാക്കും
സംസ്ഥാന സർക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലുടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. 1557 പദ്ധതികൾ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പദ്ധതികൾ
- ഉന്നത നിലവാരത്തിലുള്ള 53 സ്‌കൂളുകൾ
- കെ ഫോൺ പ്രവർത്തനക്ഷമമാകും
- ലൈഫിൽ 20,000 വ്യക്തിഗത വീടുകൾ
- എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ
- റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാക്കും
- ഭൂരഹിതരായ 15,000 പേർക്ക് പട്ടയം വിതരണം
- ഡിജിറ്റൽ സർവേ വ്യാപിപ്പിക്കും
- ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി
- മലപ്പുറത്ത് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ
മലമ്പുഴയിലെ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സേനക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.