മുഖ്യമന്ത്രി ഇന്ന് ഫെയ്‌സ്ബുക്ക് വഴി ജനങ്ങളുമായി സംവദിക്കും

0 425

മുഖ്യമന്ത്രി ഇന്ന് ഫെയ്‌സ്ബുക്ക് വഴി ജനങ്ങളുമായി സംവദിക്കും

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഫെയ്‌സ്ബുക്ക് വഴി ജനങ്ങളുമായി സംവദിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്.

 

എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ ജനങ്ങള്‍ക്ക് രാവിലെ 11 മണി വരെ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.