മുഖ്യമന്ത്രിക്ക് മറവിരോഗം, സഭാ ടിവിയെ സി.പി.എം ടിവിയാക്കിയാൽ തടയും: വി.ഡി സതീശൻ

0 373

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണെന്നും വി. ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പാർട്ടി നിയമസഭയില്‍ ചെയ്ത പോലെ ഹീനമായ കാര്യങ്ങളൊന്നും യുഡിഎഫ് ചെയ്തിട്ടില്ല. പിണറായിയിൽനിന്ന് നിയമസഭാ ചട്ടം പഠിക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല, സഭാ ടി.വി സിപിഎം ടി.വിയാക്കിയാൽ തടയുമെന്നും വി.ഡി സതീശൻ പറഞ്ഞു.

സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചില്ലെന്നത് പച്ച കള്ളമാണെന്നെന്നും സതീശൻ പറഞ്ഞു. മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധി സാക്കിയ ജഫ്രിയെ സന്ദർശിച്ചിരുന്നെന്നും ഇക്കാര്യം മകന്‍ സ്ഥിരീകരിച്ചെന്നും സതീശൻ പറഞ്ഞു.

സാക്കിയയുടെ മകന്‍റെ പ്രതികരണം സതീശൻ വായിക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശൻ ചോദിച്ചു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി ടെമ്പ്ൾ ടൂർ നടത്തുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സതീശൻ.

Get real time updates directly on you device, subscribe now.