കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ 28 വരെ നിര്‍ത്തി

0 545

 

നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ ഈ മാസം 28 വരെ പൂര്‍ണമായി നിര്‍ത്തിവച്ചു. രാജ്യാന്തര സര്‍വീസുകള്‍ കൊച്ചിയിലുമെത്തുന്നില്ല. ഞായറാഴ്ച രാവിലെ 9.40 ന് 86 യാത്രക്കാരുമായി ദുബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനം ഉയര്‍ന്നു പൊങ്ങിയതിനു ശേഷമാണ് രാജ്യാന്തര ടെര്‍മിനല്‍ അടച്ചത്.

അഭ്യന്തര സര്‍വീസുകള്‍ തുടരുന്നുണ്ടെങ്കിലും യാത്രക്കാര്‍ വളരെ കുറവാണ്. ഇതേതുടര്‍ന്ന് ചില സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കുന്നുണ്ട്.

അഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യാനെത്തുന്നവരേയും വന്നിറങ്ങുന്നവരേയും കൊറോണ പരിശോധനയ്‌ക്ക്‌ വിധേയരാക്കുന്നുണ്ട്. കൊറോണ ലക്ഷണമുള്ളവരെ ആംബുലന്‍സില്‍ നേരിട്ട് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നുണ്ട്