കോട്ടയം: ജില്ലയിലെ എല്ലാ എൻട്രൻസ് കോച്ചിംഗ് സെന്ററുകളും അടച്ചിടണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു. നിരവധി ജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് കോട്ടയത്ത് കോച്ചിംഗ് സെന്ററുകളിൽ എത്തുന്നത്. ഈ സാഹചര്യത്തിലാണ് കോച്ചിംഗ് സെന്ററുകൾ അടച്ചിടാൻ നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിസോർട്ടുകളിൽ താമസിക്കുന്ന വിദേശികൾ റിപ്പോർട്ട് ചെയ്യണമെന്നും കളക്ടർ ആവശ്യപ്പെട്ടു. കോട്ടയത്ത് നാല് പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസോലേഷനിലാണ്.