കൊക്കോണിക്സ് ‘കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ഉടൻ പൊതുവിപണിയിൽ

0 486

കൊക്കോണിക്സ് ‘കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ഉടൻ പൊതുവിപണിയിൽ
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കൊക്കോണിക്സ് ഓൺലൈൻ വിപണന പോർട്ടൽ ആയ ആമസോണിൽ ലഭ്യമാക്കി ഉടൻ തന്നെ ഇവ പൊതുവിപണിയിലും ലഭ്യമാക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. 29000 മുതൽ, 39000 വരെ വിലയുള്ള മൂന്നു വ്യത്യസ്ത മോഡലുകളാണ് ആമസോണിൽ എത്തിച്ചിരിക്കുന്നത്. ആകെ 8 മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, കേരള സ്റ്റേറ്റ് വ്യവസായ വികസന കോർപ്പറേഷൻ, ഇലക്ട്രോണിക് ഉൽപാദന രംഗത്തെ ആഗോള കമ്പനിയായ യു എസ് ടി ഗ്ലോബൽ, ഇന്റൽ, സ്റ്റാർട്ടപ്പായ ആക്സിലറോൺ, എന്നീ സ്ഥാപനങ്ങൾ ചേർന്ന സംരഭമാണ് കൊക്കോണിക്സ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ്പ് നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ സംരംഭമാണിത്.