കോളയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ അണുവിമുക്തമാക്കി

0 993

കോളയാട്: കോവിഡ് 19 വിമുക്ത പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും, കേരള ഫയർ ആൻറ് റസ്ക്യു വകുപ്പും സംയുക്തമായി കോളയാട് പഞ്ചായത്തിലെ പെരുവപ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം, കോളയാട് ടൗൺ, പുന്നപ്പാലം, നെടുംപൊയിൽ ടൗൺ എന്നീ പ്രദേശങ്ങളിൽ അണു നശീകരണ ലായനി തളിച്ചു. ആരോഗ്യ വകുപ്പ് നൽകിയ സോഡിയം പെറോ സൾഫൈഡ് എന്ന രാസപദാർത്ഥം വെള്ളത്തിൽ കലക്കി ലായനിയാക്കി സ്പ്രേ ചെയ്യുകയാണുണ്ടായത്‌. കടകളുടെ ചുമരുകൾ, കടയുടെ പരിസരങ്ങൾ, പൊതു സ്ഥാപനളുടെ വരാന്ത, പരിസരങ്ങൾ എന്നിവടങ്ങളാണ് അണുവിമുക്തമാക്കിയത്. പ്രവർത്തനങ്ങൾക്ക് പേരാവൂർ ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഓഫിസർ സി.ശശി, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ നൗഷാദ് പി.എച്ച്, ജോൺസൺ വി.കെ, ഷിജു കെ, പ്രലേഷ്  എം.സി, പ്രദീപൻ പുത്തലത്ത്, ബാബു ആയോടൻ, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ വിജേഷ്, ജിതിൻ. എന്നിവരും പഞ്ചായത്ത് യുവജന വളണ്ടിയർമാരായ രഞ്ജിത്ത് പൂവാടൻ, വിപിൻ കാച്ചേരി, തൈക്കണ്ടി റഷീദ്, സനൂപ് വായന്നൂർ, നിധിൻ, അഖിൽരാജ്, അഭിനന്ദ്മനോഹർ, രജിൻ വായന്നൂർ, ഷിനു വായന്നൂർ എന്നിവർ നേതൃത്വം നൽകി.