വരുന്നൂ, പുത്തന്‍ ആല്‍ഫാ റോമിയോ കാര്‍

823

ഡംബര കാർ മോഡലുകളുടെ വിഭാഗത്തിൽ സ്റ്റെലാൻഡിസിന്റെ ഉപകമ്പനിയായ ആൽഫ റോമിയോ (Alfa Romeo Automobiles S.p.A) മികച്ച രീതിയില്‍ വളരുകയാണ്. അതുകൊണ്ടുതന്നെ ആൽഫ റോമിയോയുടെ പുതിയ സ്‌പോർട്‌സ് കാർ മോഡൽ ഈ ദശകത്തിൽ തന്നെ അവതരിപ്പിക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുകൾ വികസിപ്പിക്കുമെന്നും വിശദാംശങ്ങൾ പുറത്തുവിടുമെന്നും ആൽഫ റോമിയോ സിഇഒ ജീൻ ഫിലിപ്പ് ഇംപെരാഡോ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഭാവിയിലെ സ്‌പോർട്‌സ് കാർ ഡിസൈനുകളെ ആൽഫ റോമിയോ സ്‌പൈഡർ ഡ്യുയേറ്റോ എന്ന് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി മോഡലുകൾ ആൽഫ റോമിയോ പാരമ്പര്യത്തിന്റെ തെളിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.