രണ്ട് ദിവസ സന്ദർശനത്തിനായി വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സൗദി അറേബ്യയിലെത്തി

0 225

റിയാദ്: ഇന്ത്യൻ വാണിജ്യ – വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ രണ്ടുദിവസത്തെ സന്ദർശനത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹം സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
പീയുഷ് ഗോയലിന് റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. അതിന് ശേഷം ജുബൈൽ ആൻഡ് യാംബു റോയൽ കമീഷന്റെ റിയാദിലെ ആസ്ഥാനത്ത് പോയ മന്ത്രി കമീഷൻ ചെയർമാൻ ഖാലിദ് അൽസാലെമുമായും ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പരസ്പരം പ്രയോജനകരമായ നിരവധി അവസരങ്ങളുണ്ടെന്നും അത് ഉപയോഗപ്പെടുത്താൻ കൂട്ടായ ശ്രമമുണ്ടാവണമെന്നും ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

Get real time updates directly on you device, subscribe now.