നഷ്ടമായത് 8 ലക്ഷം, ജോലി തട്ടിപ്പിനിരയായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

0 1,421

തിരുവനന്തപുരം: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിൽ മനംനൊന്ത് യുവാവിന്‍റെ ആത്മഹത്യ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി രജിത്താണ് ആത്മഹത്യ ചെയ്തത്. രഞ്ജിത്തിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.

ആറ്റിങ്ങൽ കേന്ദ്രമായുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടാനായി രജിത്ത് എട്ട് ലക്ഷം രൂപയോളം നൽകിയിരുന്നു. കേരള ട്രെഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പണം നൽകിയതെന്നാണ് പരാതി. പണം തട്ടിയെന്ന് കാണിച്ച് 2021ൽ രജിത്ത് ചിറയൻകീഴ് പൊലീസിന് പരാതിയും നൽകിയിരുന്നു.