കോമണ്‍വെല്‍ത്ത് ഗെയിംസ്: ബജ്‌റംഗ് പൂനിയയ്ക്ക് സ്വര്‍ണം

0 218

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയക്ക് സ്വര്‍ണം. പൂനിയയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. ഫൈനലില്‍ കനേഡിയന്‍ താരം ലാക്ലന്‍ മാക്‌നെലിനനെ തകര്‍ത്താണ് ബജ്റംഗ് സ്വര്‍ണം നേടിയത്. ബജ്ംറംഗിലൂടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ത്തി

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അന്‍ഷു മാലികിന് വെള്ളി നേടി. വനിതകളുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് അന്‍ഷുവിന്റെ നേട്ടം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇരുപത്തിയൊന്നായി. നൈജീരിയയുടെ ഫൊലസാഡേ അഡെകുറോറോയോട് 7-3നാണ് അന്‍ഷുവിന്റെ തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയുടെ ഐറിന്‍ സിമിയോനിഡിനെ പരാജയപ്പെടുത്തിയ അന്‍ഷു, സെമിയില്‍ ശ്രീലങ്കയുടെ നേത്മി പൊറുതോട്ടഗയെ പരാജയപ്പെടുത്തി. 2021 ലെ ഓസ്ലോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് അന്‍ഷു മാലിക്.

Get real time updates directly on you device, subscribe now.