കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗോദയില്‍ തിളങ്ങി ഇന്ത്യ; ദിവ്യ കക്രാന് വെങ്കലം

0 154

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ദിവ്യ കക്രാന് വെങ്കലം. ടോംങ്കോയുടെ കോക്കര്‍ ലെമലിയെ പരാജയപ്പെടുത്തിയാണ് മെഡല്‍ നേട്ടം. 2-0 എന്ന നിലയിലാണ് ദിവ്യ വെങ്കലം സ്വന്തമാക്കിയത്. ആദ്യ 26 സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ദിവ്യയ്ക്ക് കോക്കര്‍ ലെമലിയെ പരാജയപ്പെടുത്താന്‍ സാധിച്ചു. ഇത് ഗുസ്തിയിലെ ഇന്ത്യയുടെ അഞ്ചാം മെഡലാണ്. ആകെ 25 മെഡലുകളാണ് ഇന്ത്യ നേടിയത്.

62 കിലോ ഫ്രീസൈറ്റല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കിന് സ്വര്‍ണം നേടാനായി. ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയുമാണ് സ്വര്‍ണം നേടിയത്. മറ്റൊരു ഗുസ്തി താരമായ അന്‍ഷു മാലിക്കിന് വെള്ളിയും ലഭിച്ചു.

പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റംഗ് പൂനിയക്ക് സ്വര്‍ണം ലഭിച്ചത്. പൂനിയയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. ഫൈനലില്‍ കനേഡിയന്‍ താരം ലാക്ലന്‍ മാക്‌നെലിനനെ തകര്‍ത്താണ് ബജ്‌റംഗ് സ്വര്‍ണം നേടിയത്. ബജ്ംറംഗിലൂടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി ഉയര്‍ത്തി.

Get real time updates directly on you device, subscribe now.