കമ്മ്യുണിറ്റി കിച്ചണുകളിൽ അരിയും വെളിച്ചെണ്ണയും നൽകി പേരാവൂർ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ

0 742

കമ്മ്യുണിറ്റി കിച്ചണുകളിൽ അരിയും വെളിച്ചെണ്ണയും നൽകി പേരാവൂർ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ

 

‘ഇത്തവണത്തെ വിഷു കൈനീട്ടം നാടിനു വേണ്ടിയാകണം’ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് പേരാവൂർ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ റേഞ്ച് പരിധിയിലെ നാലു പഞ്ചായത്തുകളിലെ കമ്മ്യുണിറ്റി കിച്ചണുകളിൽ 50 കിലോ വീതം അരിയും ഓരോ ലിറ്റർ വെളിച്ചെണ്ണയും നൽകി.

 

പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലാണ് അരിയും വെളിച്ചെണ്ണയും നൽകിയത്.

 

പേരാവൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ വച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സുരേഷ് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയ്ക്ക് നൽകി തുടക്കം കുറിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു മാസ്റ്റർ, എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

കണിച്ചാർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ, മെമ്പർ എം.കെ.സുരേന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി.

 

കേളകം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പ്രസിഡന്റ് മൈഥിലി രമണന്റെ നേതൃത്വത്തിൽ, മെമ്പർമാരായ തങ്കമ്മ സ്കറിയ, ജാൻസി തോമസ് എന്നിവർ ഏറ്റുവാങ്ങി.

 

കൊട്ടിയൂർ പഞ്ചായത്തിൽ പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, വത്സമ്മ ധനേന്ദ്രൻ, ജോണി ആമക്കാട്ട്, മോളി മാടപ്പള്ളിക്കുന്നേൽ, മിനി പൊട്ടങ്കൽ എന്നിവർ ചേർന്ന് ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി.

 

എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, എൻ.പത്മരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണികൃഷ്ണൻ, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, പി.ജി.അഖിൽ എന്നിവർ സന്നിഹിതരായി.