കൊട്ടിയൂരിൽ കരോൾ സംഘത്തെ വീട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

0 2,521

കൊട്ടിയൂർ:കൊട്ടിയൂരിൽ കരോൾ സംഘത്തെ വീട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. സെൻ്റ് സെബാസ്റ്റ്യൻ ബാസ്റ്റ്യൻ പള്ളിയിൽ നിന്നും കരോൾ സന്ദേശയാത്രികമായി പോയ കുട്ടികളും, സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് വീട്ടിൽ ഉണ്ടായിരുന്ന മദ്യപസംഘം ആക്രമിച്ചതായി പരാതി. പാട്ടുപാടുന്നതുമാണ്ടായുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.അക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ രണ്ടു പേരെ പേരാവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി.കുട്ടികളും , സ്ത്രീകളുമുൾപ്പെടെയുള്ളവർക്കും  പരിക്കേറ്റതായാണ് വിവരം.

തലക്കാണി സ്കൂളിന് സമീപത്തെ ഒരു വീട്ടിലെ വീട്ടു ഉടമസ്ഥനും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചതായി പറയുന്നത്. കരോൾ സംഘത്തോട് അമേരിക്കൻ സ്റ്റൈലിൽ പാട്ടു പാടണമെന്നും താളം കൊട്ടണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നു. തങ്ങൾ അമേരിക്കക്കാരാണെന്നും ഇവിടെ വന്നാൽ ഇത്തരത്തിൽ പാട്ടുപാടുന്നത് ആവശ്യപ്പെട്ടതായി പറയുന്നു. തങ്ങൾക്ക് ഇത്തരത്തിലുള്ള പാട്ട് അറിയില്ലെന്നും സാധാരണ രീതിയിലുള്ള പാട്ട് മാത്രമേ പാടാൻ കഴിയുള്ളൂ കരൾസംഘം അറിയിച്ചതിനെ തുടർന്ന് സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.