ഗോത്ര സാരഥി പദ്ധതി പ്രകാരം കുട്ടികളെ സ്കൂളിൽ എത്തിച്ച വാഹനങ്ങൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി

0 209

ഗോത്ര സാരഥി പദ്ധതി പ്രകാരം കുട്ടികളെ സ്കൂളിൽ എത്തിച്ച വാഹനങ്ങൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി

ആറളം :2019-20 ൽ ആറളം ഫാമിൽ നിന്ന് എസ് ടി വിഭാഗത്തിൽ പെട്ട കുട്ടികളെ ആറളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ എത്തിച്ച ഇനത്തിൽ 45 ഓളം വാഹനങ്ങൾക്ക് വാടക ലഭിക്കാത്തതായി പരാതി.വാടക ലഭിക്കാത്തതിനെ തുടർന്ന് വാഹന ഉടമകളും ഡ്രൈവർമാരും കടുത്ത ബുദ്ധിമുട്ടിലാണ്.ആറളം ഫാം സ്കൂൾ, ഇടവേലി എൽ പി സ്കൂൾ, ആറളം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മൂന്ന് മാസത്തെ വാടക മാത്രമാണ് ലഭിച്ചതെന്നും, വെളിമാനം യുപി സ്കൂളിൽ നിന്നും നാളിതുവരെയായി ആയി ഒരു രൂപ പോലും പോലും ലഭിച്ചിട്ടില്ല എന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ ഒന്നര വർഷമായി കുട്ടികളെ സ്കൂളിൽ എത്തിച്ചതിന്റെ വാടകയക്കായി നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും തരാമെന്ന മറുപടി അല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു.വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി ലോണെടുത്ത് വാങ്ങിയ വാഹനങ്ങൾ ഇപ്പോൾ തിരിച്ചടവിന് കഴിയാതെ ബാങ്കുകാർ പിടിച്ചെടുത്തു കൊണ്ടുപോകുന്ന എന്ന സ്ഥിതിയാണ് ഉള്ളതെന്ന് വാഹന ഉടമകൾ അറിയിച്ചു.