എയ്യൻകല്ല് ക്വാറിയിൽ അതിക്രമിച്ച് കയറി തൊഴിലാളികളെ മർദ്ദിച്ചതായി പരാതി; പഞ്ചായത്തംഗം അടക്കം 24 പേർക്കെതിരെ കേസ്

0 358

ചെറുപുഴ: എയ്യൻകല്ല് ക്വാറിയിൽ അതിക്രമിച്ച് കയറി തൊഴിലാളികളെ മർദ്ദിച്ചെന്ന പരാതിയിൽ പഞ്ചായത്തംഗം അടക്കം 24 പേർക്കെതിരെ കേസ്.  മന്ദപ്പൻ തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ക്വാറിയിൽ അതിക്രമിച്ചു കടന്ന് തൊഴിലാളികളെ ആക്രമിച്ചുവെന്നാണ് പരാതി. പഞ്ചായത്ത് അംഗം വി ഭാർഗവി അടക്കം 24 പേർക്കെതിരെയാണ് ചെറുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞികൃഷ്ണൻ, അനന്തൻ, അനൂപ്, കുട്ടായി, വിഷ്ണു എന്നിവർക്കെതിരെയും മറ്റു കണ്ടാലറിയാവുന്ന 19 പേർക്കെതിരെയുമാണ്  കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ആയിരുന്നു സംഭവം. രാത്രിമഴ ഇല്ലാഞ്ഞിട്ടും അസ്വാഭാവികമായി തോട്ടിൽ വെള്ളം കലങ്ങി ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിൽ തോട്ടിലേക്ക് വ്യാപകമായി മലിനജലം പമ്പ് ചെയ്ത് വിട്ടതായി കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് ചെറുപുഴ പോലീസിൽ വിവരമറിയിക്കുകയും എസ്ഐപി സഞ്ജയ് കുമാറിനെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തുകയുമായിരുന്നു. മലിനജലം പമ്പുചെയ്യാൻ ഉപയോഗിച്ച് മോട്ടോറും അനുബന്ധ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുക്കുകയും പൊതുജന പൊതു ജലസ്രോതസുകൾ സ്രോതസ്സുകൾ മലിനമാക്കിയതിന്  കേസെടുക്കുകയും ചെയ്തിരുന്നു.

Get real time updates directly on you device, subscribe now.