വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 235 പേരിൽ ഒരാൾക്ക് പോലും രോഗലക്ഷണങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇവര്‍ വീടുകളിൽ 14 ദിവസം കൂടി ക്വാറന്‍റൈനില്‍ കഴിയണം.
സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരിൽ കൂടുതൽ പേരും കണ്ണൂരിൽ നിന്നുള്ളവരാണ്. രോഗം ബാധിച്ച 56 പേരില്‍ 28 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. സർക്കാർ ആശുപത്രികളിലെ മികച്ച ചികിത്സയും പരിചരണവുമാണ് രോഗം വേഗത്തിൽ സുഖപ്പെടുത്തിയതെന്ന് ആശുപത്രി വിട്ടവർ പറയുന്നു. അഞ്ചരക്കണ്ടിയിൽ പതിനൊന്ന് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയിൽ നിന്നും ഒന്‍പത് പേരാണ് രോഗം ഭേദമായി വീടുകളിലെത്തിയത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഒന്‍പത് പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എട്ട് പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗം ഭേദമായി മടങ്ങിയവരിൽ ഗർഭിണിയുമുണ്ട്.