പനമരം: പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്റര്‍ കോവിഡ് ഡയാലിസിസ് സെന്ററാക്കി മാറ്റി, നിലവില്‍ ഇവിടെ ഡയാലിസിസ് ചെയ്യുന്ന 12 ഓളം നിര്‍ധന കുടുംബങ്ങളുടെ ആശങ്കയകറ്റണമെന്നും പ്രദേശത്ത് തന്നെ ഈ രോഗികള്‍ക്ക് സൗകര്യം ഒരുക്കണമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജാബിര്‍ വരിയില്‍, സെക്രട്ടറി ജാഫര്‍ കുണ്ടാല, സി.പി ലത്തീഫ് , അഷ്‌ക്കര്‍ എം.കെ, മുനീര്‍ നീരറ്റാടി, ജസീര്‍ കടന്നോളി, മുജീബ് പി.എം, ഷബ്‌നാസ് കെ.കെ, ഷംനാജ് എം.ദാവൂദ് എം.കെ, നൗഫല്‍ വടകര, സാജിര്‍ കല്ലങ്കണ്ടി, തുടങ്ങിയവര്‍ സംസാരിച്ചു