ചെറുപുഴ പഞ്ചായത്തിലെ ബാലവാടി – ഐ പി സി സിയോൺ ചർച്ച് വഴിയുള്ള കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
ചെറുപുഴ: പുതിയതായി നിർമ്മിച്ച ബാലവാടി – ഐപിസി സിയോൺ ചർച്ച് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളേയത്ത് നിർവ്വഹിച്ചു.നാൽപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
ഇതുപോലെ അഞ്ച് കോടിയോളം രൂപയുടെ റോഡ് പ്രവർത്തികൾ ഈ ഭരണസമിതിയുടെ കാലയളവിൽ പണി നടക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചു. ത്രിതല പഞ്ചായത്ത് ഫണ്ടിന്റെ അപര്യാപ്തത റോഡ് പ്രവർത്തികളെ ബാധിക്കരുതെന്ന ഭരണസമിതിയുടെ തീരുമാന പ്രകാരം തൊഴിലുറപ്പ് പദ്ധതികളിൽ പെടുത്തി പഞ്ചായത്തിലെ മറ്റ് റോഡുകൾ കൂടി ഏറ്റെടുക്കുകയാണുണ്ടായത്.
വാർഡ് മെമ്പർ വി.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ
ജയിംസ് മുരിക്കനാപ്രായിൽ, ബാലകൃഷ്ണൻ കുത്തൂർ, റോബിൻ തോമസ്, അജി പാലത്തിങ്കൽ, ഫിലിപ്പ് പരുതച്ചാലിൽ, അലി വലിയ പീടികയിൽ തുടങ്ങിയവർ പങ്കെടുത്തു.