ബോംബ് നിർമ്മാണം സമഗ്ര അന്വേഷണം നടത്തുക: എൻ കെ റഷീദ് ഉമരി

0 1,299

വടകര : ബോംബ് നിർമ്മാണത്തിനിടയിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈ പത്തി തകർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണ നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.

സംഘർഷങ്ങളൊന്നും ഇത് വരെ നടക്കാത്ത ഒരു പ്രദേശത്ത് ബോംബ് നിർമ്മിക്കുന്നതിലൂടെ നാടിനെ കലാപ ഭൂമിയാക്കാനുള്ള ആർ എസ് എസിന്റെ ഗൂഡ തന്ത്രം തിരിച്ചറിയണമെന്നും
കൃത്യമായ അന്വേഷണം നടത്തി ബോംബ് നിർമ്മാണത്തിന് സഹായം നൽകിയവരെയും നിർദ്ദേശം നൽകിയവരെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് ഇവിടെ നിന്ന് ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകിയിട്ടുണ്ടെന്നു ആരോപണമുയർന്നു വരുന്നുണ്ട്. ആർ എസ് എസ് പ്രവർത്തകർക്ക് വ്യാപകമായി ബോംബ് നിർമ്മാണ പരിശീലനം നൽകപ്പെട്ടതായും സംശയിക്കുന്നു. ഇതും അന്വേഷണ പരിധിയിൽ പോലീസ് കൊണ്ട് വരണമെന്നും എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.