ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും നടത്തി

0 254

 

വാളാട്: വാളാട് അമ്പലക്കുന്ന് തണല്‍ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും സംഘടിപ്പിച്ചു തലപ്പുഴ പോലീസ് സ്റ്റേഷനിലെ സിപിഒ നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ മാഷ് തേറ്റമല മുഖ്യ പ്രഭാഷണം നടത്തി.റംഷാദ് അദ്ധ്യക്ഷത വഹിച്ചു. സുബീഷ്, ഇല്ല്യാസ് എന്നിവര്‍ സംസാരിച്ചു.