നിയമസഭയിലെ സംഘർഷം: കെ.കെ. രമ എം.എൽ.എയുടെ പരാതി മ്യൂസിയം പൊലീസിന് കൈമാറി

0 299

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ കെ.കെ. രമ എം.എൽ.എ നല്‍കിയ പരാതി ഡി.ജി.പി പൊലീസിന് കൈമാറി. മ്യൂസിയം പൊലീസിനാണ് പരാതി കൈമാറിയത്. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ നടപടി.

പരാതി തുടർ നടപടിക്കായി ഡി.ജി.പി കൈമാറിയില്ല. രമയുടെ കൈ ഒടിഞ്ഞതിനാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽ.എമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതി പിടിച്ചു വച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം.

സംഭവം നടന്നതിന്റെ അന്ന് വൈകിട്ട് തന്നെ കെ.കെ രമ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനമാണ് നടപടി വൈകാൻ കാരണമെന്ന വിശദീകരണമാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്നത്.