മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ യു.​കെ.​ഭാ​സി (75) അ​ന്ത​രി​ച്ചു.

0 242

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ യു.​കെ.​ഭാ​സി (75) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സംസ്കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ. രണ്ട് പതിറ്റാണ്ട് ഡി.സി.സി പ്രസിഡൻ്റായിരുന്ന അദ്ദേഹം
ജില്ലയിൽ കോൺഗ്രസിൻ്റെ വളർച്ചയിൽ പങ്ക് വഹിച്ച പ്രധാനികളിൽ ഒരാളാണ്. ഏറ്റവും കൂടുതൽ കാലം ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തിരുന്ന നേതാവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. കെ.എസ്.യു സംസ്ഥാ വൈസ് പ്രസിഡൻ്റ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡൻ്റ്, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1981 മുതൽ 2001 വരെയാണ് അദ്ദേഹം ജില്ലാ കോൺഗ്രസിൻ്റെ സാരഥിയായി പ്രവർത്തിച്ചത്. 2001 മുതൽ 2013 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി.
താനൂർ അർബൻ ബാങ്കിൻ്റെ സ്ഥാപകനാണ്. താനൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകൻ ഡോ. യു.കെ അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
ഭാര്യ: ശശി പ്രഭ.
മറ്റു മക്കൾ: ധന്യ, ഭവ്യ

Get real time updates directly on you device, subscribe now.