മന്ത്രി എ.സി മൊയ്തീൻ ക്വാറൻ്റീനിൽ പോകേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ്
തൃശ്ശൂർ: മന്ത്രി എ സി മൊയ്തീൻ ക്വാറൻ്റീനിൽ പോകേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ കോൺഗ്രസ്. മന്ത്രിയുമായി ഇടപഴകിയ അഞ്ച് പ്രവാസികൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ തൃശ്ശൂർ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ അനില്‍ അക്കര എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രി എസി മൊയ്തീൻ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചിരുന്നെന്നാണ് മെഡിക്കല്‍ ബോര്‍ഡിൻ്റെ കണ്ടെത്തല്‍.