മികവ് തെളിയിച്ച കായിക താരങ്ങളെ കോൺഗ്രസ്‌ ബളാൽ മേഖല കമ്മിറ്റി ആദരിച്ചു.

0 674

 

ബളാൽ :ജില്ലാ സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്ക് ഇനത്തിൽ മികവ് തെളിയിച്ച കായിക താരങ്ങളെ കോൺഗ്രസ്‌ ബളാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം വിജയികളെ ആദരിച്ചു.ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി സണ്ണി കള്ളുവേലിൽ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബേബി കുഞ്ചറക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധാമണി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ ഖാദർ,മുഹമ്മദ്‌ ശിഹാബ്,ഡാർലിൻ ജോർജ് കടവൻ,വി എം ബഷീർ,സുബിത് ചെമ്പകശേരി, കുഞ്ഞുമോൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയികൾക്ക് ജാവഹർ ബാലമഞ്ചിന്റെ ഉപഹാരം ബളാൽ മണ്ഡലം ചീഫ് കോർഡിനേറ്റർ സുബിത് ചെമ്പകശേരി കൈമാറി..കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി അംഗo ഖാദർ നന്ദി പറഞ്ഞു.

Get real time updates directly on you device, subscribe now.