മലയാളികളുടെ മടക്കം;കര്‍ണ്ണാടകയില്‍ നിന്നും കോണ്‍ഗ്രസിന്റെ ബസ്സ് സര്‍വീസ്

0 889

മലയാളികളുടെ മടക്കം;കര്‍ണ്ണാടകയില്‍ നിന്നും കോണ്‍ഗ്രസിന്റെ ബസ്സ് സര്‍വീസ്

 

ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍  ബസ്സ് സര്‍വീസ് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

 

കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയത്.

 

ഇതുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഒരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.എന്‍.എ.ഹാരിസ് എം.എല്‍.എയ്ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഏകോപന ചുമതല. കര്‍ണ്ണാടക-കേരള സര്‍ക്കാരുകളുടെ പാസ്സുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും. സഹായം ആവശ്യമുള്ളവര്‍  എന്‍.എ.ഹാരിസ് എം.എല്‍.എയുടെ  969696 9232 എന്ന മൊബൈല്‍ നമ്പറിലോ,infomlanaharis@gmail.com എന്ന ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണമെന്നും മുല്ലപ്പള്ളി അറിയിച്ചു.