കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 6 ദിവസമായി നടത്തിവന്ന സമരം…….

0 478

കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 6 ദിവസമായി നടത്തിവന്ന സമരം ബാങ്ക് അധികൃതർ ഇന്ന് മുതൽ പണം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് അവസാനിപ്പിച്ചു. ഏഴാം ദിവസമായ ഇന്ന് ബാങ്കിനു മുമ്പിൽ നടന്ന യോഗം പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാറുക്കുളം അദ്ധ്യക്ഷനായി. ഡി.സി.സി. മെമ്പർ വർഗ്ഗീസ് ജോസഫ് ജോയി വേളു പുഴ ജോബിൻ പാണ്ടൻഞ്ചേരി, ജോണി പാമ്പാടി, വിൽസൺ കൊച്ചുപുരയ്ക്കൽ അലക്സാണ്ടർ കുഴി മണ്ണിൽ തോമസ് ഏല പ്ര.ബേബി തിരുമന ശേരി എന്നിവർ പ്രസംഗിച്ചു.