കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി

0 574

കേളകം : കോൺഗ്രസ് നേതാവും , വയനാട് എം.പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി അയോഗ്യനാക്കാൻ ശ്രമിക്കുന്നതിലൂടെ മോദി ഗവൺമെന്റ് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് എന്ന് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം ജാഥയ്ക്ക് നേതൃത്വം നൽകി.
കെ.പി.സി.സി അംഗം ലിസി ജോസഫ് , ഡി.സി.സി അംഗം ജോസ് നടപ്പുറം
കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ജോയി വേളുപുഴ , വിമൽ കൊച്ചുപുര , ജോബിൻ പാണ്ടംചേരി , വിപിൻ മാറാട്ടുകുന്നേൽ , ജിൽജോ കളത്തിൽ , സുനിത രാജു , ഷിജി സുരേന്ദ്രൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.