കണ്ണോത്തുമല വാഹനാപകത്തിൽ പെട്ട കുടുംബങ്ങളെ കോൺഗ്രസ് സേവാദൾ സന്ദർശിച്ചു

0 43

മാനന്തവാടി: കണ്ണോത്ത് മല വാഹനാപകടത്തിൽപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ച് കോൺഗ്രസ് സേവാദൾ വയനാട് ജില്ലാ കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്യ്തു. വാഹനാപകടത്തിൽ മരണപ്പെട്ടവരും, അപകടത്തിൽപെട്ട് പരിക്കറ്റ് പറ്റി ചികിൽസയിൽ കിടക്കുന്നവരുടെ ഭവനങ്ങൾ സന്ദർശിച്ചാണ് പച്ചക്കറി കിറ്റ് വിതരണം നടത്തിയത്. അപകടത്തിൽപ്പെട്ടവർ മുഴുവനും നിർദ്ധന കുടംബത്തിൽപ്പെട്ടവരാണ്. നിത്യ വരുമാന തോട്ടം തൊഴിലാളികളാണ് മുഴുവനാളുകളും, മരിച്ചവരുടെ വരുമാനം കൊണ്ടാണ് ആ കുടുംബം കഴിഞ്ഞ് വന്നിരുന്നത്.കുടുംബത്തിൻ്റെ വരുമാന ശ്രോതസ്സ് നിലച്ച സ്ഥിതിയിൽ കുടുംബങ്ങൾ ദരിദ്രാവസ്ഥയിലാണ്. അടിയന്തരമായി സർക്കാർ നൽകാമെന്ന 10000 രൂപ എന്നത് തുച്ഛമായ തുകയാണ്. ഇതിൽ വർദ്ധനവ് വരുത്തി അടിയന്തരമായി കുടുംബങ്ങൾക്ക് ധനസഹായം വിതരണം നടത്തണം. മുഖ്യമന്ത്രിയടക്കമുള്ള ഭരണകർത്താക്കൾ അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ തയ്യാറാവണമെന്ന് കോൺഗ്രസ് സേവാദൾ വയനാട് ജില്ലാ ചീഫ് സജീവൻ മടക്കിമല കുടുംബത്തെ സന്ദർശിച്ച് പറഞ്ഞു. ശ്രീജി ജോസഫ്, പ്രകാശൻ അഞ്ഞണിക്കുന്ന്, ഇ.വി.സജി, റീത്താ സ്റ്റാൻലി, ജെയ്സൺ, രാജീവ്, പി.ശാന്ത.കെ.എം, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോസ് പാറയ്ക്കൽ, പി.എസ്.മുരുകേഷൻ എന്നിവർ അനുഗമിച്ചു.