രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ ദീപം തെളിയിച്ചു

0 140

രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ ദീപം തെളിയിച്ചു

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് പെൺകുട്ടി മരണത്തിന് കീഴടങ്ങേണ്ടിവന്നതും നീതി നല്കാതെ പോലീസ് മൃതദേഹം കത്തിച്ചതിൽ പ്രതിഷേധിച്ചും , കേന്ദ്ര സർക്കാറിന്റെ കർഷകദ്രോഹ കാർഷിക ബില്ലിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ആക്രമിച്ച യോഗി സർക്കാറിൻ്റെ കാട്ടാളനയത്തിനെതിരെയും മണത്തണയിൽ കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ ദീപം തെളിയിച്ചു.ഡി.സി സി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ന്യൂനപക്ഷ സെൽ ബ്ലോക്ക് പ്രസിഡണ്ട് സി.ജെ. മാത്യു. മണ്ഡലം സെക്രട്ടറി ജോണി ചിറമ്മൽ, അഖിൽ’ എം എന്നിവർ പങ്കെടുത്തു.