മധ്യപ്രദേശ് പ്രതിസന്ധി പരിഹരിക്കുന്നതിന് മൂന്നംഗ സമിതിയുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതി അംഗങ്ങള്‍.
ഇതിനു പുറമേ വിമത നേതാക്കളുമായി സംസാരിക്കുന്നതിന് സജ്ജന്സിഗം വര്‍മ, ഗോവിന്ദ് സിംഗ് എന്നീ മുതിര്‍ന്ന നേതാക്കളെയും ചുമതലപ്പെടുത്തി.