ഐ.ആർ.പി.സി തിമിരി യൂണിറ്റിന് സാന്ത്വന കേന്ദ്രം ഒരുങ്ങുന്നു; സ്ഥലവും വാഹനവും ഉപകരണങ്ങളും കൈമാറി

0 427

ആലക്കോട്: ഐ.ആർ.പി.സി തിമിരി യൂണിറ്റിന് സാന്ത്വന കേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലവും വാഹനവും ഉപകരണങ്ങളും ഏറ്റു വാങ്ങൽ തിമിരിയിൽ നടന്നു. സാന്ത്വന കേന്ദ്രം നിർമ്മിക്കാൻ പിലാക്കാൻ ചാത്തുക്കുട്ടിയുടെ കുടുംബാംഗങ്ങൾ സ്ഥലം വിട്ടുനൽകി. മുണ്ടയാടൻ ദാമോദരന്റെ സ്മരണയ്ക്ക് മകൻ കോളിയാട്ട് സുരേഷാണ് വാഹനം നൽകിയത്. സാന്ത്വന ഉപകരണങ്ങൾ വാങ്ങാൻ ആലക്കോട്ടെ വി.ജി പ്രസാദും സാമ്പത്തികസഹായം നൽകി. സി.പി.എം ജില്ലാ സെക ട്ടറി എം വി ജയരാജൻ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. സാന്ത്വന കേന്ദ്രം രേഖ ഏറ്റുവാങ്ങൽ എം. കരുണാകരനും ചെക്ക് ഏറ്റു വാങ്ങൽ സാജൻ കെ. ജോസഫും നിർവഹിച്ചു. പി.വി ബാബുരാജ്, കെ.വി മുഹമ്മദ് അഷ്റഫ്, കെ.വി രാഘവൻ, മൂസാൻകുട്ടി, എം.എസ് മിനി ടീച്ചർ, എം.കെ പ്രദീപൻ മാസ്റ്റർ,ഇ.വി. മനോജ് , ഇ.കെ മനോജ് തുടങ്ങിയവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.