ഗൂഢാലോചന കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും
ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം ഒരു നിമിഷം പോലും തുടരാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏഴ് ഫോണുകൾ അല്ല കൂടുതൽ ഫോണുകൾ കണ്ടെടുക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഫോണുകൾ ഏതൊക്കെയെന്ന വിവരം നാളെ പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.