ഗൂഢാലോചനാ കേസ്; ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും

0 1,194

ഗൂഢാലോചനാ കേസ്; ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും

 

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രധാന തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ( crime branch approach aluva court dileep phone )

ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക. ഫോണുകൾ ആർക്ക് കൈമാറണമെന്ന കാര്യത്തിൽ കീഴ്‌ക്കോടതി തീരുമാനമെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം ഫോണുകൾ സംസ്ഥാന സർക്കാരിന് കീഴിലെ ലാബിൽ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിർക്കാനാണ് സാധ്യത. സ്വതന്ത്ര ലാബിൽ പരിശോധന വേണമെന്ന് ഇവർ ആവശ്യപ്പെട്ടേക്കും. ദിലീപ് കൈമാറാത്ത ഫോണും, തിരിച്ചറിയാൻ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിലും കീഴ്‌ക്കോടതിയാകും വാദം കേൾക്കുക. ഫോണുകൾ സംബന്ധിച്ച കോടതി വിധി ഇരുകൂട്ടർക്കും ഒരുപോലെ നിർണായകമാണ്.