ഗൂഢാലോചന കേസ്; എഫ് ഐ ആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0 413

ഗൂഢാലോചന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് , തിരുവനന്തപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം.

തിരുവനന്തപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ അന്വേഷണ സംഘം പിന്നീട് വ്യാജരേഖ ചമയ്ക്കലടക്കമുള്ള വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചു.കെ ടി ജലീൽ മാധ്യമം ദിനപത്രത്തെ നിരോധിക്കാൻ കത്തയച്ചതുൾപ്പടെയുള്ള തെളിവുകൾ ഈ ഹരജിയുമായി ബന്ധപ്പെട്ട് സ്വപ്ന കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്

Get real time updates directly on you device, subscribe now.