വള്ളിയൂര്‍ക്കാവില്‍ ആഴ്ച്ച ചന്തകള്‍ക്കുള്ള കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ഈ മാസം ആരംഭിക്കും
മാനന്തവാടി: വള്ളിയൂര്‍ക്കാവില്‍ ആഴ്ച്ച ചന്തകള്‍ക്കുള്ള കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ഈ മാസം ആരംഭിക്കും.ംസ്ഥാന ടൂറിസം വകുപ്പിന്റെ നേത്ൃത്വത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റയും, ഉത്സവത്തിന്റയും ചരിത്രവും, പൈതൃകവും തിരികെ എത്തിക്കുന്നതിനുള്ള ആഴ്ചചന്തകള്‍ക്കായുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. മുന്‍കാലങ്ങളില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെയും ,കര്‍ഷകരുടെയും ഉല്‍പ്പന്നങ്ങള്‍ ചന്തയില്‍ വില്‍പ്പനക്കായി എത്തിച്ചിരുന്നു.കാലക്രമേണ ചന്തകള്‍ ഉത്സവത്തോടനുബന്ധിച്ച് മാത്രമായി മാറുകയും ചന്തകളുടെ പാരമ്പര്യം വഴിമാറുകയുമായിരുന്നു.