തിരുവനന്തപുരം: കോട്ടയം റൂട്ടിൽ റെയിൽപ്പാലത്തിന്റെ പണിയും അങ്കമാലി ആലുവ സെക്ഷനിലെ നിർമാണ പ്രവൃത്തികളും നടക്കുന്നതിനാൽ ഇന്ന് (ഞായർ) 14 ഹ്രസ്വദൂര – ദീർഘദൂരട്രെയിനുകൾ റദ്ദാക്കി. നാളെ ആറ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് റദ്ദാക്കിയവയിൽ കൊച്ചുവേളി ലോകാമന്യതിലക് ഗരീബ് രഥ്, പരശുറാം എക്‌സ്പ്രസ്, രാജ്യറാണി, അമൃത തുടങ്ങിയ ട്രെയിനുകളും ഉൾപ്പെടും.
കോട്ടയം വഴിയുള്ള കൊല്ലം, കായംകുളം, എറണാകുളം റൂട്ടിലും തിരിച്ചുമുള്ള മെമു എക്പ്രസുകളും സ്‌പെഷ്യൽ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയിൽ, നാഗർകോവിൽ ഷാലിമാർ പ്രതിവാര എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിലായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്