കണ്ടെയ‌്ൻമെന്റ‌് സോണിൽ നിന്നും പൂർണമായും ഒഴിവായി വയനാട് ജില്ല

0 352

കണ്ടെയ‌്ൻമെന്റ‌് സോണിൽ നിന്നും പൂർണമായും ഒഴിവായി വയനാട് ജില്ല
രണ്ട്‌ നഗരസഭകൾ പൂർണമായും ഒമ്പത്‌‌ പഞ്ചായത്തുകൾ ഭാഗികമായും വിവിധ ഘട്ടങ്ങളിലായി കണ്ടെയ‌്ൻമെന്റ‌് സോണിലായിരുന്നു. കണ്ടെയ‌്ൻമെന്റ‌് സോണിലുള്ളവർ ജില്ലാ അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും നിയന്ത്രണങ്ങളോട്‌ പൂർണമായും സഹകരിച്ചു.
ഒടുവിൽ ബത്തേരി നഗരസഭയിലെ 14 വാർഡുകളാണ്‌ കോവിഡ്‌ സാധ്യത പരിഗണിച്ചുള്ള നിയന്ത്രണത്തിൽ നിന്നും ഒഴിവായത്‌. നേരത്തേ മാനന്തവാടി നഗരസഭയേയും പൂർണമായും കണ്ടെയ‌്ൻമെന്റ‌് സോണിലാക്കിയിരുന്നു. ആദിവാസികൾ കൂടുതലുള്ള തിരുനെല്ലി പഞ്ചായത്തും എടവകയും കണ്ടെയ‌്ൻമെന്റ‌് സോണിലായത്‌ ആശങ്കയുയർത്തിയിരുന്നെങ്കിലും കോവിഡ്‌ രോഗബാധ തടയാനായി. തവിഞ്ഞാൽ, മുട്ടിൽ, പനമരം, മീനങ്ങാടി, നെന്മേനി, വെള്ളമുണ്ട, മുപ്പൈനാട്‌ എന്നീ പഞ്ചായത്തുകളും പലപ്പോഴായി കണ്ടെയ‌്ൻമെന്റ‌് സോണിൽ ഉൾപ്പെട്ടിരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ റൂട്ട്‌ മാപ്പുകൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞതും കാര്യക്ഷമമായ പരിശോധന നടത്തി രോഗവ്യാപനം തടയാൻ കഴിഞ്ഞതും അരോഗ്യപ്രവർത്തകരുടെ നേട്ടമാണ്‌. ഒരാഴ്‌ചയിലധികമായി സമ്പർക്കം വഴിയുള്ള കേസുകൾ കുറഞ്ഞതാണ്‌ കണ്ടെയ‌്ൻമെന്റ‌് സോണുകൾ ഒഴിവാകുന്നതിന്‌ സഹായകരമായത്‌.