കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെൻ്റ് സോണുകൾ പുതുക്കി.

0 967

കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെൻ്റ് സോണുകൾ പുതുക്കി.

കോഴിക്കോട് :കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ജില്ലാകലക്ടര്‍ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടെ പരിശോധന ഫലവും, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് ഈ തീരുമാനം. നിലവില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇല്ല.