കരാര്‍-ദിവസ വേതനക്കാര്‍ക്ക് അവധി ദിവസത്തെ ശമ്ബളമടക്കം നല്‍കും
തിരുവനന്തപുരം: കരാര്‍ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും കോവിഡ് മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടി ആയി കണക്കാക്കി ശമ്ബളം നല്കാന് ധനവകുപ്പ് തീരുമാനം. ഇതടക്കം ഈ മാസത്തെ ശമ്ബളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.
ഈ മാസത്തെ ശമ്ബള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. എല്ലാ ശമ്ബള, പെന്ഷന് ബില്ലുകളും മാര്‍ച്ച് 31ന് മുമ്ബായി പാസാക്കാന്‍ ട്രഷറി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
ഈ മാസത്തെ ശമ്ബളബില്ലില് എയിഡഡ് സ്ഥാപനങ്ങള്‍ക്ക് കൗണ്ടര്‍ സൈന്‍ വേണ്ട. കാസര്‍കോട് ഒഴികെ ജില്ലകളില്‍ മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി പ്രവര്‍ത്തിപ്പിക്കും.
കാസര്‍കോട് ജില്ല ട്രഷറി ഒഴികെ ട്രഷറിയുടെ പ്രവര്‍ത്തനം ഈ മാസം അവസാനം വരെ നിര്‍ത്തും. സര്‍ക്കാരിെന്റ അടിയന്തര ഇടപാടുകള്‍ ജില്ല ട്രഷറി മുഖേന നിര്‍വഹിക്കും.