മലബാർ കാൻസർ സെന്ററിൽ ലോക കാൻസർ ദിനത്തിൽ ജേതാക്കളുമായി സംവാദം

0 348

മലബാർ കാൻസർ സെന്ററിൽ ലോക കാൻസർ ദിനത്തിൽ ജേതാക്കളുമായി സംവാദം

ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മലബാർ കാൻസർ സെന്ററിലെ വിവിധ വിഭാഗങ്ങളിൽ ചികിത്സ തേടി  രോഗത്തെ മറികടന്നു മികച്ച രീതിയിൽ മുന്നോട്ട്് പോകുന്ന വ്യക്തികളുമായി എംസിസി സംവാദം നടത്തി. കൊവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് 12 പേർ നേരിട്ടും മറ്റുള്ളവർ ഓൺലൈനിലുമാണ് പങ്കെടുത്തത്. ഡയറക്ടർ ഡോ. ബി സതീശന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ സപ്പോർട്ടീവ് ഗ്രൂപ്പുകളുടെ പ്രതിനിധികൾ അനുഭവങ്ങൾ പുതു തലമുറയുമായി പങ്കുവച്ചു.
സജിത, പങ്കജാക്ഷി എന്നിവർ തേജസ് ഗ്രൂപ്പിനെയും പ്രകാശൻ നവജീവനെയും രതി, ശിവജി എന്നിവർ സ്പന്ദനം ഗ്രൂപ്പിനെയും ശ്രീജിത്ത് നവധ്വനി ഗ്രൂപ്പിനെയും  പ്രതിനിധീകരിച്ച് സംസാരിച്ചു. ഓൺലൈനായി കോയമ്പത്തൂരിൽ നിന്ന് സബിനേശും, തിരൂരിൽ നിന്ന് ബീനയും, രക്ഷകർത്താക്കളുടെ പ്രതിനിധിയായി മുഹമ്മദലി മാസ്റ്ററും പങ്കെടുത്തു. ഡോ. ആദർശ് ധർമ്മരാജൻ, ഡോ. രവീണ ആർ നായർ എന്നിവർ വിഷയാവതരണം നടത്തി. സ്തനാർബുദവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഡോ. സൈന സുനിൽകുമാറും, സ്റ്റോമയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഡോ. ബിജിയും ഇൻഷുറൻസ് സാമ്പത്തിക സഹായമായവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ അനിതയും  മറുപടി നൽകി. പുഷ്പ ആന്റണി ആശംസ അറിയിച്ചു.